വനത്തില്‍ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിന്‍റെ തലയില്‍ കെട്ടിവെക്കരുത് :മന്ത്രി എ കെ ശശീന്ദ്രന്‍

 AK Saseendran
 AK Saseendran



കോഴിക്കോട്: വനത്തില്‍ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിന്‍റെ തലയില്‍ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.  വനത്തിന് ഉള്ളില്‍ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പീരുമേട്ടിലെ വീട്ടമ്മയുടെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ കൊലപാതകിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.

tRootC1469263">

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വെച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്.

ബിനു ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. വന വിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ മീൻമുട്ടി ഭാഗത്ത്‌ വെച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചു എന്നാണ് ബിനു പറഞ്ഞത്. സീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഇത് കൊലപതകമാണെന്ന് തെളിഞ്ഞത്.
 

Tags