കേരളത്തിലേത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Minister Ahmed Dewar Kovil
Minister Ahmed Dewar Kovil

 കണ്ണൂർ : എല്ലാ മേഖലകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയോഗികമായ നടപടികളും നിലപാടുകളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

സര്‍വതല സ്പര്‍ശിയായ സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടും പരിഹരിക്കുന്നതിനും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് സര്‍ക്കാര്‍ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ജനത നമ്മുടെ സര്‍ക്കാരിനെ എത്രമേല്‍ ഹൃദയത്തിലേറ്റുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഓരോ മണ്ഡലത്തിലെയും ജനപ്രവാഹം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Tags