ശബരിമലയിൽ ശാസ്ത്രീയമായി ജനത്തിരക്ക് നിയന്ത്രിക്കണം: മന്ത്രി എ. പി അനിൽകുമാർ

The yellow stilts erected for the Silver Line project will be remved soon and the land will be hoanded over to the owners; Revenue Minister A.P. Anilkumar

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് ശാസ്ത്രീയമായിട്ടായിരിക്കണമെന്നു റവന്യൂ മന്ത്രി എ. പി. അനിൽകുമാർ പറഞ്ഞു. അശാസ്ത്രീയമായ ക്രൗഡ് മാനേജ്മെന്റ് പ്രശ്നം സൃഷ്ടിക്കും. എത്ര തിരക്കായാലും ഓരോ വ്യക്തിയും ആവശ്യമായ സൗകര്യം ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ആസൂത്രിതവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളിലൂടെ അതിനുള്ള സജ്ജീകരണം ഒരുക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 

  ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം സുരക്ഷിതമായും സുഗമമായും നടത്തുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സഘടിപ്പിച്ച സംയുക്ത ദുരന്തനിവാരണ പരിശീലന പരിപാടിയിൽ പരിശീലനാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ദുരന്തനിവാരണ പരിശീലന സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റുമായി സഹകരിച്ചാണ് ഐ.എൽ.ഡി.എമ്മിൽപരിശീലന പരിപാടി. ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ തുടങ്ങി ശബരിമലയിൽ റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് പരിശീലനം.

ജനത്തിരക്ക് നിയന്ത്രണം, ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം, ക്രമസമാധാനപാലനം, മജിസ്റ്റീരിയൽ ചുമതലകൾ, ദുരന്തനിവാരണം, ശബരിമലയിലെ വിവിധ സ്‌ക്വാഡുകളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് 40ൽ അധികം വരുന്ന  ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്. നവംബർ ആറിന് സമാപിക്കും. 

റവന്യൂ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഡോ. എം. സി. റെജിൽ, ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര, ശബരിമല മുൻ എഡിഎം അരുൺ എസ്. നായർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രതിനിധി ഡോ. രോഹിത് കുമാർ, റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. കെ. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

Tags