മനുഷ്യ-വന്യജീവി സംഘർഷം: സംസ്ഥാനത്ത് നിയമനിർമ്മാണം ഉടനെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിയമ നിർമ്മാണത്തിൻ്റെ കരട് ബിൽ തയ്യാറായതാണ്. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ പരിമിതിയിൽ നിന്ന് കൊണ്ടാണ് കേരളം പുതിയ നിയമ നിർമ്മാണം കൊണ്ടുവരുന്നത്. കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാറിൻ്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാറിൻ്റെ വനം-വന്യജീവി വകുപ്പ് നിയമം മൂലം വനം വകുപ്പ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വനം മന്ത്രാലയമായും ക്യാബിനറ്റ് മന്ത്രിയുമായും ചർച്ചകൾ നടത്തിയെങ്കിലും അതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണം നടത്താൻ തീരുമാനിച്ചത്. മനുഷ്യ-വന്യ ജീവി സംഘർഷം എന്നത് മനുഷ്യ വന്യ ജീവി സഹകരണമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യ- വന്യ ജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ അവബോധമുണ്ടാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച പട്ടികജാതി പട്ടിക വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വന്യജീവി സംഘർഷം പ്രതിരോധിക്കാൻ സർക്കാർ പരമാവധി ഇടപെടലുകൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യ ജീവി സംഘർഷ ലഘൂകരണവും - മിഷൻ പ്രഖ്യാപനം, പ്രൈമറി റെസ്‌പോൺസ് ടീമുകളുടെ പ്രവർത്തനോദ്ഘാടനം, മുതിർന്ന സർപ്പ വോളന്റിയർ വിദ്യാ രാജുവിനെ ആദരിക്കൽ, സർപ്പ രണ്ടാം ഘട്ടം ഉദ്ഘാടനം, സർപ്പ പാഠം കൈപ്പുസ്തകത്തിന്റെ പ്രകാശനം, വനാതിർത്തിയിലെ സ്മാർട്ട് ഫെൻസിംഗ് പദ്ധതി പ്രഖ്യാപനം, ജനവാസമേഖലകളിൽ കാണപ്പെടുന്ന നാടൻ കുരങ്ങുകളുടെ ശാസ്ത്രീയമായ പുനരധിവാസവും സംഖ്യാ നിയന്ത്രണവും പ്ലാൻ പുറത്തിറക്കൽ, ഇക്കോ-ടൂറിസം മൊബൈൽ ആപ്പ് പ്രകാശനം, ആറളം ശലഭഗ്രാമത്തിന്റെ പ്രഖ്യാപനം, ഗോത്രഭേരി രണ്ടാം ഘട്ടം ഉദ്ഘാടനം, അരണ്യം മാസിക പ്രകാശനം എന്നിവ നടന്നു.
മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധാരണാ പത്രങ്ങൾ കെഎഫ്ആർഐ, സ്‌പൈസസ് ബോർഡ്, കെഎഫ്ഡിസി, ഐഎഫ്ഒഎസ്എസ്, മമ്പാട് കോളേജ്, കൊച്ചിൻ കോളേജ് എന്നീ സ്ഥാപനങ്ങൾക്ക് കൈമാറി.
.jpg)


