തദ്ദേശ സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആസൂത്രണം ചെയ്യണം : മന്ത്രി എ കെ ശശീന്ദ്രൻ

AK Saseendran
AK Saseendran

കോഴിക്കോട് : കൂൾ റൂഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും നിർമിക്കുകയാണെങ്കിൽ നഗരങ്ങളിൽ വരാൻ പോകുന്ന അർബൻ ഹീറ്റ് ഐലൻഡ് ഇംപാക്ട് പ്രതിഭാസത്തെ പരിധിവരെ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും കഴിയുമെന്നും അതിനനുയോജ്യമായ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണമെന്നും വനംവന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

tRootC1469263">

എനർജി മാനേജ്മെന്റ് സെന്ററിന്റെയും എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് സൊസെറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുളിർമ' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂൾ റൂഫ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിച്ച് കെട്ടിടങ്ങളിലെ ചൂട് കുറക്കുകയും ഫാനുകളുടെയും എയർ കണ്ടീഷനറുകളുടെയും ഉപയോഗം കുറക്കുകയും ചെയ്യുന്ന പദ്ധതിയാണ് കുളിർമ. പുത്തൂർ യുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ വി പി മനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ തുഷാര, ഇ പി സഫീന, ഇഡിഎസ് പ്രസിഡന്റ് അഡ്വ. പി ജാനകി, ഇ നൂർജഹാൻ, പുത്തൂർ യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ സതീശൻ എന്നിവർ സംസാരിച്ചു. ഇഎംസി റിസോഴ്സ് പേഴ്സൺ പി ജാനകി പദ്ധതി വിശദീകരിച്ചു. 

Tags