മിനിമം മാർക്ക് ഓണപ്പരീക്ഷ മുതൽ; പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ
Aug 14, 2025, 10:01 IST
18 മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരും
തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും.ഈ ഓണപ്പരീക്ഷ മുതൽ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നിർബന്ധമാണ്.
tRootC1469263">18 മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരും. എഴുത്ത് പരീക്ഷകൾക്ക് 30 ശതമാനം മാർക്ക് നേടണം.പരീക്ഷ കഴിഞ്ഞ് ഏഴ് ദിവസത്തിനകം പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.മിനിമം മാർക്ക് നേടാത്തവർക്ക് സെപ്റ്റംബറിൽ രണ്ടാഴ്ചത്തെ പ്രത്യേക പഠന പിന്തുണ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തും.
.jpg)


