മിനിമം ചാർജ് 20 രൂപയാക്കണം, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണം ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

Fuel price hike; Private bus owners in Karnataka hike bus ticket prices

 തിരുവനന്തപുരം : സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച (ഒക്ടോബർ 27) മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരി കണ്ടിട്ടും അനുകൂല തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് ബസുടമകളുടെ പ്രധാന പരാതി.

മിനിമം ബസ് ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകൾക്ക് ജീവനക്കാരുടെ വേതനം നൽകാനോ ഡീസൽ അടിക്കാനോ പോലുമുള്ള വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്.

മുൻപ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ തുടർച്ചയായാണ് ഈ നിരാഹാര സമരം സംഘടിപ്പിക്കുന്നത്. ഈ സമരത്തിന് ശേഷവും വിഷയത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.

Tags