മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; അപകടത്തിന് മുമ്പുള്ള നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന്
പൊലീസിന്റെ പരിശോധനയിലാണ് ഇത് വ്യക്തമായത്.ഈ മാസം 11നായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്.
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അപകടത്തിൽ മിനികൂപ്പർ പാഞ്ഞത് 150 KM വേഗത്തിൽ.
അപകടത്തിന് മുൻപ് മിനി കൂപ്പർ 150 KM വേഗത്തിൽ എത്തി. സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് ദൃശ്യം കണ്ടെത്തിയത്. അപകടത്തിന് 5 സെക്കന്റ് മുൻപ് എടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോ മീറ്റർ കാണാം.
പൊലീസിന്റെ പരിശോധനയിലാണ് ഇത് വ്യക്തമായത്.ഈ മാസം 11നായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്.
വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.
.jpg)


