മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി
Nov 4, 2026, 14:10 IST
കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. നിലവിലുള്ള അഡ്മിനിസ്‌ട്രേറ്ററെ ഉടനടി മാറ്റി മുൻ ഭരണസമിതിയെ പുനഃസ്ഥാപിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഭരണസമിതി പിരിച്ചുവിട്ടത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
നേരത്തെ സർക്കാരിന്റെ പിരിച്ചുവിടൽ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. എന്നാൽ ഇതിനെതിരെ തിരുവനന്തപുരം മേഖല ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ഹർജി വിശദമായി പരിഗണിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഭരണസമിതിക്ക് അനുകൂലമായ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
.jpg)

