ഓണത്തിനുശേഷം മിൽമ പാൽ വില വർധിപ്പിക്കും
തിരുവനന്തപുരം: ഓണത്തിനു ശേഷം മിൽമ പാൽ വില കൂടും . ആഗസ്റ്റ് 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതിനെ തുടർന്ന് ഒരു വർഷമായി ക്ഷീരകർഷകർ പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. 2022 ഡിസംബറിലാണ് മിൽമ പാലിന് ലിറ്ററിന് ആറു രൂപ വർധിപ്പിച്ച് 52 രൂപയാക്കിയത്.
അതേ സമയം ക്ഷീരകർഷകർക്ക് ഓണത്തിന് മിൽമ 4.8 കോടി രൂപയുടെ ഇൻസെന്റീവ് നൽകും. ഈ സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് ഇൻസെന്റീവ് നൽകുന്നത്.ജൂലൈ മുതൽ കർഷകർ നൽകിയ പാലിന് ലിറ്ററിന് നാലു രൂപയും സഹകരണ സംഘങ്ങൾക്ക് ഒരു രൂപയും ഉൾപ്പെടെ ആറു രൂപ അധികം നൽകാൻ തീരുമാനിച്ചു.കഴിഞ്ഞ വര്‍ഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതില്‍ 85 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്കി.
.jpg)

