മിൽമ ഭരണസമിതിക്ക് വീണ്ടും അധികാരം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം :മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ഭരണസമിതി വീണ്ടും ചുമതലയേറ്റു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്. ഭരണസമിതിയെ പിരിച്ചുവിട്ട ഡെയറി സഹകരണ രജിസ്ട്രാറുടെ നടപടിയും സിംഗിൾ ബെഞ്ചിന്റെ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു.
ഭരണസമിതിയെ പുറത്താക്കുന്നതിന് മുമ്പ് മതിയായ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നില്ലെന്ന കാര്യവും കോടതി പരിഗണിച്ചു. ഭരണസമിതി അംഗങ്ങളായിരുന്ന കെ. കൃഷ്ണൻ പോറ്റി, മണി വിശ്വനാഥ് തുടങ്ങിയവർ നൽകിയ അപ്പീലിലാണ് ഉത്തരവ് ഉണ്ടായത്. അഡ്മിനിസ്ട്രേറ്ററെ മാറ്റാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കോടതി ഉത്തരവിന് പിന്നാലെ ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ നേതൃത്വത്തിൽ ഒൻപത് ഭരണസമിതി അംഗങ്ങൾ ഓഫീസിലെത്തി. എന്നാൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല. ഏകദേശം നാല് മണിക്കൂർ കാത്തുനിന്ന ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ രജിസ്റ്ററിൽ മിനിറ്റ്സ് രേഖപ്പെടുത്തി ഭരണസമിതി ചുമതല ഏറ്റെടുത്തു.
.jpg)

