മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള പൂവച്ചൽ ഖാദർ അവാർഡ് മിൽമയ്ക്ക്

Milma wins Poovachal Khader Award for Best Brand Advertisement
Milma wins Poovachal Khader Award for Best Brand Advertisement

തിരുവനന്തപുരം: പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള അവാർഡ് മിൽമയ്ക്ക് ലഭിച്ചു.2024 ലെ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യ ചിത്രമാണ് മിൽമയെ പുരസ്കാരത്തിന് അർഹമാക്കിയത്. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് വീടുകളിൽ കേരളത്തിലെ പ്രമുഖ ഡെയറി ബ്രാൻഡായ മിൽമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എപ്രകാരമെന്ന് തെളിയിക്കുന്നതായിരുന്നു ഈ പരസ്യം. ഓണവിഭവങ്ങൾ ഒരുക്കുന്നതിൽ ഉയർന്ന ഗുണവും രുചിയും നിറയ്ക്കുന്ന മിൽമയുടെ ഉത്പന്നങ്ങളുടെ സമഗ്രമായ ശ്രേണി ആകർഷകമായി പരസ്യത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. കെവിൻസ് ഡ്രീംസ് ആണ് പരസ്യചിത്രം നിർമ്മിച്ചത്.

tRootC1469263">

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന പൂവച്ചൽ ഖാദർ സിനിമാ-ടെലിവിഷൻ-മാധ്യമ അവാർഡ് ചടങ്ങിൽ മിൽമ മാർക്കറ്റിംഗ് കൺസൾട്ടൻറ് ശ്രീജിത്ത് നായർ സംഗീതജ്ഞനായ കാവാലം ശ്രീകുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. സിനിമാ നിർമ്മാതാവ് എം രഞ്ജിത്ത്, സിനിമാ താരങ്ങളായ മാലാ പാർവതി, സുധീർ കരമന തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ഈ അവാർഡ്.

Tags