ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ടവിചാരണ
നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ടവിചാരണ. സംശയാസ്പദമായ രീതിയില്‍ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലാണ് മര്‍ദനം ഉണ്ടായത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു യുവാക്കളുടെ മര്‍ദനം. നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
tRootC1469263">ഛത്തീസ്ഗഡ് സ്വദേശിയായ രാമാനാരായണ്‍ ഭയ്യയാണ് മരണപ്പെട്ടത്. മര്‍ദനത്തില്‍ ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്കടക്കം പരുക്കേറ്റിരുന്നു. ഇയാളുടെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആണ് പോസ്റ്റ്മാര്‍ട്ടം നടക്കുക. ബുധനാഴ്ചയാണ് സംഭവം നടന്നത്. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത്തിലൂടെ കൂടുതല്‍ പ്രതികളിലേക്ക് എത്താന്‍ കഴിയും എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
.jpg)


