കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റു, ആരോഗ്യനില ഗുരുതരം

hot

കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. സൂര്യാഘാതം ഏറ്റതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.കൂത്താട്ടുകുളത്തെ തടിമില്‍ തൊഴിലാളി ഒഡീഷാ സ്വദേശിയായ പാണ്ഡവ ബൈരയ്ക്ക് ആണ് പൊള്ളലേറ്റത്.

കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. സൂര്യാഘാതം ഏറ്റതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം നേരത്തെ കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചിരുന്നു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനല്‍ കുഴഞ്ഞുവീണത്.

Tags