കൊച്ചിയിൽ അർധരാത്രി മിന്നൽ പരിശോധന; 300 പേർ പിടിയിൽ
കൊച്ചി: കൊച്ചി നഗരത്തില്‍ അര്‍ധരാത്രി നടന്ന മിന്നല്‍ പരിശോധനയില്‍ ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം 300 പേര്‍ പോലീസ് പിടിയിൽ . കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമടക്കം പിടിച്ചെടുത്തു.
കൊച്ചി സിറ്റി പരിധിയിലാണ് പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്. ശനിയാഴ്ച രാത്രി 10 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെയായിരുന്നു പരിശോധന. 77 -ഓളം എന്‍.ഡി.പി.എസ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ചതിന് 193 പേര്‍ പിടിയിലായിട്ടുണ്ട്. പൊതുസ്ഥലത്തു മദ്യപിച്ചതിന് 26 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
tRootC1469263">ലഹരിവ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന അവസരത്തില്‍ പോലീസും എക്‌സൈസുമെല്ലാം നഗരത്തില്‍ വ്യാപക പരിശോധന നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്
.jpg)


