ഇടുക്കിയില്‍ സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
Updated: Dec 27, 2025, 10:08 IST
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് നല്‍കുന്ന വിവരം
ഇടുക്കി: നെടുങ്കണ്ടത്ത് സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. പൊന്നാങ്കാണി ഭോജൻ കമ്ബനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ സഹോദരന്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് കൊലപാതകത്തിന് പിന്നെലെന്നാണ് നിഗമനം.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
tRootC1469263">.jpg)


