കോഴിക്കോട് മധ്യവയസ്കനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

hang

വീടിനടുത്തുള്ള കൂടയുടെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഉടൻ തന്നെ ബന്ധുക്കള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

കോഴിക്കോട്:  കോഴിക്കോട് കുറ്റ്യാടിയില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആക്കല്‍ വട്ടപ്പൊയില്‍ സ്വദേശി പൊക്കന്റെ മകൻ ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം.

വീടിനടുത്തുള്ള കൂടയുടെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഉടൻ തന്നെ ബന്ധുക്കള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags