മലപ്പുറത്ത്‌ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

police

രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് സംശയം.പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമേ മരണത്തില്‍ വ്യക്തത വരൂ.

മലപ്പുറം: മഞ്ചേരിയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. സീതി ഹാജി ബസ് സ്റ്റാൻഡിന് മുകളിലാണ് മഞ്ചേരി സ്വദേശി പ്രകാശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് സംശയം.പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമേ മരണത്തില്‍ വ്യക്തത വരൂ.

പ്രകാശൻ നേരത്തെ മഞ്ചേരിയില്‍ സെൻട്രിംഗ് ജോലിയും മറ്റ് ജോലികളും ചെയ്ത് വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇപ്പോള്‍ ജോലിക്ക് പോകാറില്ലെന്നാണ് വിവരം.സംഭവമറിഞ്ഞ് മഞ്ചേരി പൊലീസ് സ്ഥലത്തെത്തി. 

Tags