മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

google news
kuttipuram

മലപ്പുറം കുറ്റിപ്പുറത്ത്  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദ് ആണ് പിടിയിലായത്. കുറ്റിപ്പുറം മറവഞ്ചേരിയില്‍ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് 48കാരനായ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുറ്റിപ്പുറം മറവഞ്ചേരിയില്‍ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാര്‍ അസാധാരണ സാഹചര്യത്തില്‍ കുറ്റിക്കാടിനരികില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് ചെന്ന് പരിശോധിച്ചപ്പോഴാണ്  റഷീദ് പതിനേഴുവയസുകാരനെ പീഡിപ്പിക്കുന്നത് കണ്ടത്. പൊലീസെത്തിയത് മനസിലാക്കിയ ഇയാള്‍ ഉടന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പിന്നീട് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം കുട്ടിയെ സ്റ്റേഷനിലെത്തിച്ച്  മൊഴിയെടുത്തു. ആണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുറത്തൂരിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്.  തിരൂര്‍ പുറത്തൂര്‍ മണല്‍ പറമ്പില്‍ റഷീദ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ്. പൊലീസുകാര്‍ തന്നെ സാക്ഷികളായ സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം  കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags