പശ്ചിമേഷ്യൻ യുദ്ധം ; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ, റദ്ദാക്കിയത് 350 രാജ്യാന്തര സർവിസുകൾ

flight

 ഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ നിന്നുള്ള 350 രാജ്യാന്തരവിമാന സർവിസുകൾ റദ്ദാക്കി. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഇന്ന് അർധരാത്രിവരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവിസുകൾ ഇന്ന് അർധ രാത്രിവരെ ഇൻഡിഗോയും നിർത്തിയതായി അറിയിച്ചു.

tRootC1469263">

എയർ ഇന്ത്യ വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതിമാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും.

കൊച്ചി

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനസർവിസുകൾ ഇന്നും ഇന്നലെയും ഭൂരിഭാഗവും മുടങ്ങി. 3 സർവീസുകൾ മാത്രമാണ് ഇന്നലെ നടത്തിയത്. ഗൾഫ് മേഖല കേന്ദ്രീകരിച്ചുള്ള 78 സർവിസുകളാണ് ഇന്നലെ മുടങ്ങിയത്. ഇന്ന മൂന്നു സർവിസുകൾ നടത്തും.

കണ്ണൂർ

എയർഇന്ത്യ എക്സ്പ്രസിന്റെ ഷാർജ, അബുദാബി, മസ്കത്ത്, റിയാദ് സർവിസുകളും കണ്ണൂരിലേക്ക് ദോഹ, ഷാർജ, അബുദാബി ദുബായ് എന്നിവിടങ്ങളിൽനിന്നുള്ള സർവിസുകളും ഇൻഡിഗോയുടെ അബുദാബി, ഫുജൈറ സർവീസുകളും ഫുജൈറ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള സർവിസുകളുമാണ് ഇന്നലെ റദ്ദാക്കിയത്.

തിരുവനന്തപുരം

തിരുവനന്തപുരം വിമാനത്താവളത്തിൽ 33 സർവിസുകൾ മുടങ്ങി. ഇതിൽ 17 സർവിസുകൾ തിരുവനന്തപുരത്തേക്കും 16 എണ്ണം തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടതുമാണ്.

കോഴിക്കോട്

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെട്ടത് 3 രാജ്യാന്തര സർവിസുകൾ മാത്രം.ഇന്നലെ മുതൽ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു കോഴിക്കോട് എത്താനുള്ള 25 സർവിസുകൾ റദ്ദാക്കി 

Tags