സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു
ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘുവെന്ന 53കാരനാണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം.
ചമ്പക്കുളത്ത് സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനൗണ്‍സ്മെന്റ് വാഹനത്തില്‍ രക്തം വാര്‍ന്ന് മരിച്ചു. ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘുവെന്ന 53കാരനാണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം.
ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉദയകുമാറിന്റെ പര്യടനത്തിനിടെയാണ് സംഭവം. പര്യടനത്തിന്റെ ഭാഗമായ അനൗണ്‍സ്മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്ന രഘു വെരിക്കോസ് വെയിന്‍ പൊട്ടി രക്തം പോകുന്നത് അറിഞ്ഞില്ല. പിന്നാലെ അവശത അനുഭവപ്പെട്ടതോടെ വാഹനത്തില്‍നിന്നും ഇറങ്ങിയപ്പോഴാണ് രഘു രക്തം വാര്‍ന്നുപോകുന്ന കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ സിന്ധു. മക്കള്‍ വിശാഖ്, വിച്ചു.
tRootC1469263">.jpg)

