എം.ജി. സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് താത്കാലിക കരാർ നിയമനം

mg university
mg university

എം.ജി.യിലെ സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (പട്ടികജാതി വിഭാഗം), ലാബ് അസിസ്റ്റന്റ് (പൊതു വിഭാഗം) തസ്തികകളിലെ ഒന്നുവീതം ഒഴിവുകളില്‍ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷിക്കാം . ബിടെക് ഫുഡ് പ്രോസസിങ്, എംഎസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, എംഎസ്സി ഫുഡ് ആന്‍ഡ് ന്യുട്രീഷന്‍ ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരെയാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ പരിഗണിക്കുന്നത്. പ്രതിമാസവേതനം 25000 രൂപ.

കെമിസ്ട്രി അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15000 രൂപ. രണ്ടു തസ്തികകളിലും അപേക്ഷിക്കുന്നവര്‍ക്ക് പ്രായം 2025 ജനുവരി ഒന്നിന് 36 കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ada5@mgu.ac.in എന്ന വിലാസത്തില്‍ അയയ്ക്കണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐബിഐഎസ്സി (2024 അഡ്മിഷന്‍ റഗുലര്‍, ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐബിഎസ്സി (2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് 14-വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ മാര്‍ച്ച് 15-നും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിസിഎ, ബിഎസ്സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍ (പുതിയ സ്‌കീം, 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 14-ന് നടത്തും.

അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിബിസിഎസ് 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 13-ന് ഇടക്കൊച്ചി സിയന്ന കോളേജ് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.

Tags