കാലിബ്രേഷൻ ആന്റ് മെട്രോളജി കോഴ്സിന് അപേക്ഷേിക്കാം


ഇടുക്കി : ഫിസിക്സ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെൻറേഷൻ ബിരുദ (യു.ജി), എഞ്ചിനീയറിംഗ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി കാലിബ്രേഷൻ, മെട്രോളജി മേഖലയിൽ ഉയർന്ന തൊഴിൽ സാധ്യതകളുള്ള സർട്ടിഫൈഡ് ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ആന്റ് ക്വാളിറ്റി കൺസെപ്റ്റ്സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ് കോഴ്സിന് അസാപ് കേരള സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെൻറേഷൻ സെന്ററുമായി (എസ്.ടി.ഐ.സി) സഹകരിച്ച് അപേക്ഷകൾ ക്ഷണിച്ചു.
tRootC1469263">2025 മെയ് 12 ന് ആരംഭിക്കുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള ഓഫ്ലൈൻ കോഴ്സ് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എസ്.ടി.ഐ.സിയിൽ നടക്കും. ഇലക്ട്രിക്കൽ, തെർമൽ, മെക്കാനിക്കൽ ഉപകരണങ്ങളുടെ കാലിബ്രേഷൻ പരിശീലനം, സ്റ്റാൻഡേർഡ് പഠനം, കൃത്യമായ അളവെടുക്കൽ രീതികൾ, ഗുണനിലവാര ഉറപ്പാക്കൽ, നിയന്ത്രണ വൈദഗ്ദ്ധ്യം എന്നിവ ഈ കോഴ്സിന്റെ പ്രധാന ആകർഷണങ്ങളാണ്. ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട എൻ.സി.വി.ടി. ഇ സർട്ടിഫിക്കേഷനും, നിലവിൽ ഡിപ്ലോമ/ബിരുദ പഠനം നടത്തുന്നവർക്ക് എസ്.ടി.ഐ.സിയിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾ, ഫിസിക്സ്, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ യുജി വിദ്യാർത്ഥികൾ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയമുള്ള പ്ലസ് ടു പാസായവർ അല്ലെങ്കിൽ എൻ. എസ്. ക്യു. എഫ് ലെവൽ 4 സർട്ടിഫൈഡ് വ്യക്തികൾ, ഇലക്ട്രിക്കൽ, മാനുഫാക്ചറിംഗ്, ഇൻസ്ട്രുമെന്റേഷൻ മേഖലകളിലെ ടെക്നീഷ്യൻമാർ എന്നിവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 മെയ് 11. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും എന്റോൾമെൻ്റ് വിശദാംശങ്ങൾക്കും: 9495999655.