സംസ്ഥാനത്ത് വിവിധ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യത

sea
sea

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 0.6 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറ‍ഞ്ഞു.

അതേസമയം നാളെ രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം മുനമ്പം FH മുതൽ മറുവക്കാട് വരെയും ജാഗ്രത മുന്നറിയിപ്പുണ്ട്. കൂടാതെ തൃശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ, കണ്ണൂർ കോലോത്ത്‌ മുതൽ അഴീക്കൽ,, കണ്ണൂർ-കാസർഗോഡ് കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

Tags