മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്ഇബി ഡാൻസ് വിഡിയോ നീക്കി മെറ്റ

Meta removes CM VD Satheesan's viral KSEB dance video

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്ഇബി ഡാൻസ് വിഡിയോ നീക്കി മെറ്റ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ല. വിഡിയോ പങ്കുവച്ച 'എ.ഐകവല' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. ഇതുവരെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും ഒന്നിച്ച് ഡാൻസ് കളിക്കുന്ന എഐ നിർമിത വിഡിയോയായിരുന്നു അത്. 

വിഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Tags