മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി
വിശ്വാസവഞ്ചന നടത്തിയെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും സംശയിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസ് രജിസ്റ്റർ ചെയ്തു.
കളമശ്ശേരി പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് ഈ നിർണായക നീക്കം നടത്തിയത് .രണ്ടാഴ്ച മുമ്പ് കേസെടുക്കാന്‍ ഇ ഡിക്ക് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്‍ പ്രകാരമാണ് കൊച്ചി യൂണിറ്റ് ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിശ്വാസവഞ്ചന നടത്തിയെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും സംശയിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഒപ്പം കലൂര്‍ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും.
സാധാരണ ഗതിയില്‍ സ്റ്റേഡിയം കൈമാറാന്‍ അഞ്ച് കോടി രൂപയാണ് നല്‍കേണ്ടി വരിക. എന്നാല്‍ ഇത്രയും പണം നല്‍കാതെയാണ് സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കൈമാറിയത്. ഇതിലും ഇ ഡി വിശദമായ അന്വേഷണം നടത്തും.
.jpg)

