മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പ്: എസ്‌ഐടിയുടെ ആദ്യ യോഗം ഇന്ന്
Sep 4, 2026, 07:00 IST
സ്‌പോണ്‍സറായി ആര്‍ബിസിയെ തിരഞ്ഞെടുത്തതും അബ്ദുറഹ്‌മാന്റെ സ്‌പെയിന്‍ സന്ദര്‍ശനവുമടക്കം 9 കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ ആദ്യ പരിഗണനയിലുള്ളത്.
മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം.
ഓരോ ഉദ്യോഗസ്ഥരും അന്വേഷിക്കേണ്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട വിവരങ്ങള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും. സ്‌പോണ്‍സറായി ആര്‍ബിസിയെ തിരഞ്ഞെടുത്തതും അബ്ദുറഹ്‌മാന്റെ സ്‌പെയിന്‍ സന്ദര്‍ശനവുമടക്കം 9 കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ ആദ്യ പരിഗണനയിലുള്ളത്.
.jpg)

