മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി,സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

Messi's magic; Argentina beats Algeria 3-0 in stunning win

നിലവിലെ എസ്‌ഐടി തന്നെ അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി.തട്ടിപ്പില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി.മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

നിലവിലെ എസ്‌ഐടി തന്നെ അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മന്ത്രിമാര്‍ക്കോ മുന്‍മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമായി നടപ്പിലാക്കിയ കാര്യത്തില്‍ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. ആ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ തട്ടിപ്പ്, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

 എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി വിജിലന്‍സിന് അന്വേഷണം കൈമാറാമെന്ന സാധ്യതയും ഡിജിപിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ നിലവിലെ എസ്‌ഐടി തന്നെ അന്വേഷിച്ചാല്‍ മതിയെന്നാണ് ഡിജിപിയുടെ നിലപാട്.

Tags