ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100 വിദ്യാർഥികൾക്ക് ഒരു മാനസികാരോഗ്യ വിദഗ്ധര്‍: പുതിയ മാർഗരേഖ വരുന്നു

ugc net

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി യുജിസി. ഓരോ സ്ഥാപനത്തിലും 100 വിദ്യാർഥികൾക്ക് ഒരു മാനസികാരോഗ്യ വിദഗ്ധരെ നിയോഗിക്കണമെന്നും നിലവിലുള്ള 500 വ്യക്തികള്‍ക്ക് ഒരാള്‍ എന്നതില്‍ നിന്നാണ് മാറ്റം വരുത്തുന്നത്. എല്ലാ സ്ഥാപനങ്ങളിലും ‘മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് സെന്റർ’ ആരംഭിക്കാനും ഏകീകൃത മാനസികാരോഗ്യ സംവിധാനങ്ങൾ നടപ്പിലാക്കാനും കരട് മാർഗരേഖയില്‍ നിർദേശിക്കുന്നുണ്ട്.

tRootC1469263">

പഠനകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ‘മാനസ്–സേതു’ വെബ്സൈറ്റിലൂടെ നിരീക്ഷിക്കാനും മാർഗരേഖയിൽ പറയുന്നു. നാഷനൽ റിസർച് ഫൗണ്ടേഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസസ് റിസർച്, ലോകാരോഗ്യ സംഘടന എന്നിവയുമായി സഹകരിച്ച് മാനസികാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിവേചനം, അവഹേളനം പോലുള്ള സംഭവങ്ങളുടെ വിശദാംശങ്ങൾ സെന്ററുകൾ സൂക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

500 വിദ്യാർഥികൾക്ക് ഒരു ഫാക്കൽറ്റി മെന്റെ നിയോഗിക്കുന്നതിനും നിർദേശമുണ്ട്. കൂടാതെ, മാനസികാരോഗ്യം സംബന്ധിച്ച പരാതികൾക്കും ആശങ്കകൾക്കും 24 മണിക്കൂർ ഹെൽപ്‌ലൈൻ സേവനം ഒരുക്കേണ്ടതായും പറയുന്നു. കരട് മാർഗരേഖയിലെ അഭിപ്രായങ്ങൾ ജനുവരി 29 വരെ ലഭിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.ugc.gov.in

Tags