35,000 തൊഴിൽ അവസരങ്ങളുമായി മെഗാതൊഴിൽ മേള

kannur job fair
kannur job fair

ഡിപ്ലോമക്കാർക്ക് 6500-ൽ അധികം ഒഴിവുകളും ബിരുദധാരികൾക്ക് 8000-ൽ അധികം ഒഴിവുകളുണ്ട്.

കണ്ണൂർ: നിരവധി തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം മെഗാ തൊഴിൽ മേള 21 ശനിയാഴ്ച കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കും. 325 തൊഴിൽ വിഭാഗങ്ങളിൽ 35000-ത്തിൽ അധികം ഒഴിവ് കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. knowledgemission.kerala.gov.in പോർട്ടലിൽ അപേക്ഷകൾ നൽകണം. അവസാന തീയതി 18. പ്ലസ് ടു മുതൽ പി.ജി. വരെ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

tRootC1469263">

 ജർമനിയിലേക്ക് 1050 നഴ്സുമാരുടെ ഒഴിവിലേക്ക് മേളയിൽ റിക്രൂട്ട്മെന്റ് നടക്കും. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് 64 വിഭാഗങ്ങളിലായി 3200 ൽ അധികം തൊഴിൽ അവസരങ്ങളും ഐടിഐ തുടങ്ങിയ സാങ്കേതിക പരിശീലനം നേടിയവർക്ക് 12,838 ഒഴിവുകളുമുണ്ട്.

സാങ്കേതിക ഡിപ്ലോമക്കാർക്ക് 6500-ൽ അധികം ഒഴിവുകളും ബിരുദധാരികൾക്ക് 8000-ൽ അധികം ഒഴിവുകളുണ്ട്. സാങ്കേതിക ഡിപ്ലോമക്കാർക്ക് 2600-ൽ അധികം ഒഴിവുകളിൽ വെർച്വൽ ജോബ് ഫെയറും നടത്തും. ഒരാൾക്ക് പരമാവധി 5 കമ്പനികളിലേക്ക് അപേക്ഷ സമർപ്പിക്കാം.

Tags