മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്

Goa nightclub fire: Bombay High Court orders compensation of Rs 20 lakh each to families of deceased

18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎന്‍എസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

കല്‍പ്പറ്റ: മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി.

ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎന്‍എസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

കുട്ടികൾക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ്‌ ഇട്ടവരും കുടുങ്ങും.മീനങ്ങാടി ഹയര്‍സക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ്‌റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാര്‍ റസ്റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങള്‍ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്ത് വിട്ടിരുന്നു.

Tags