മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും
Updated: Mar 9, 2026, 16:35 IST
ദർശനത്തിന് www.sabari malaonline.org വഴി വെർച്വല്‍ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.
പത്തനംതിട്ട : മീനമാസ പൂജകള്‍ക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും.മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. പൂജകള്‍ക്ക് ശേഷം ഈ മാസം 19 രാത്രി 10ന് നടയടയ്‌ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും തുറക്കും. 23നാണ് ഉത്സവം കൊടിയേറുക.
tRootC1469263">സന്നിധാനത്തെ മുറികള്‍ ഓണ്‍ലൈനില്‍ www.onlin etdb.com വഴി ബുക്ക് ചെയ്യാനാകും. 14 ദിവസംമുമ്പുവരെ ബുക്ക് ചെയ്യാം. ദർശനത്തിന് www.sabari malaonline.org വഴി വെർച്വല്‍ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.
.jpg)


