മെഡിസെപ് ക്ലെയിം ലഭിച്ചില്ല : ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ പിഴ
മടിക്കൈ : ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ ചെലവ് ലഭിക്കാത്ത പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി. മെഡിസെപ് ക്ലെയിം നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് വിധി. മടിക്കൈ പൂത്തക്കാലിന് സമീപം നീരളിയിലെ അധ്യാപികയായ എൻ ഗായത്രിയാണ് പരാതികാരി. ഗായത്രിയുടെ പിതാവ് പരവനടുക്കം പാലിച്ചിയടുക്കത്തെ ഗോപാലൻ ആചാരിക്ക് കാസർകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നൽകിയ ചികിത്സയുടെ ചെലവ് നൽകുന്നതിൽ ഇൻഷുർ കന്പനി വീഴ്‌ച വരുത്തിയിരുന്നു.
ഇതിനെതിരെ നൽകിയ പരാതിയിലാണ് നടപടി. 75,000 രൂപ ആശുപത്രി അധികൃതരിൽനിന്നും ഓറിയന്റൽ ഇൻഷുറൻസിൽനിന്നും നഷ്ടപരിഹാരമായി കിട്ടാനാണ് ഗായത്രി കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. വാദംകേട്ട കോടതി ഇവരിൽനിന്നും ഈടാക്കിയ തുകയായ 40,000 രൂപയും സേവനത്തിലെ വീഴ്ച്‌ചക്ക് 10,000 രൂപയും കോടതി ചെലവ് 5000 രൂപ അടക്കം 65000 രൂപയും പരാതി നൽകിയ തീയതി മുതൽ 40000 രൂപക്ക് 6 ശതമാനം വാർഷിക പലിശ സഹിതം നഷ്ടപരിഹാരമായി നൽകാനും വിധിച്ചു.
.jpg)

