സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉറപ്പുവരുത്തും: ആരോഗ്യവകുപ്പ് മന്ത്രി

k muraleedharan

കാസർ​ഗോട് : സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ജീവൻരക്ഷ മരുന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യം , ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിർ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

എസ് എം എ രോഗികൾക്ക് ഇന്ത്യയിൽ നിർമ്മിക്കുന്ന, പരീക്ഷിച്ചു വിജയിച്ച, മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ആലോചിക്കുന്നു വിദേശത്തു നിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന മരുന്ന് ഇന്ത്യയിൽ 11000 രൂപയ്ക്ക് നിർമ്മിക്കുന്നുണ്ട്. എസ് എം എ രോഗികൾക്ക് 12 വയസു വരെ നിലവിൽ സൗജന്യമായി നൽകുന്നുണ്ട്. ഇത് എല്ലാ എസ് എം എ രോഗികൾക്കും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായും, കല്ലട്ര മാഹിൻ എം.എൽ.എ വിശിഷ്ടാതിഥിയായും സംസാരിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുകുമാരി, ജസ്ന മനാഫ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ, മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്സൺമാരായ സക്കീന നജീബ്,. ഷംസുദ്ദീൻ തെക്കിൽ, ശ അജന പവിത്രൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ കോളിയടുക്കം, സഫീന ഹുസൈൻ, ഷാഹിദ അഫ്സൽ അബ്ദുൽ, വാർഡ് മെമ്പർ ഹസ്സൻകുട്ടി കട്ടക്കാൽ, , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി., എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദൻ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ അബ്ദുൾ ഖാദർ കളനാട്, കൃഷ്ണൻ ചട്ടഞ്ചാൽ, ബാബു വള്ളിയോട്, നാരായണൻ മൈമൂല, മണികണ്ഠൻ ചാത്തങ്കൈ എന്നിവരും വാർഡ് മെമ്പർമാരായ ഷാഹിദ മൻസൂർ കുരിക്കൾ, രമ മുരളീധരൻ, രേണുക ഭാസ്ക്കരൻ, രതി ബാലചന്ദ്രൻ, ഫൗസിയ മറിയം, മുഫീദ സവാദ് ,റീപ ഉണ്ണികൃഷ്ണൻ ,മിനി ശശികുമാർ, അബ്ദുൾ നസീർ ,കെ അബ്ദുള്ള കോളിയടുക്കം ,എ എ അബ്ദുള്ള കുഞ്ഞി ,ഷരീഫ കളനാട്, ചന്ദ്രൻ കൊക്കാൽ ,മുഹമ്മദ് ഇല്യാസ് കട്ടക്കാൽ ,അബ്ദുൾ ഹമീദ് കല്ലുംവളപ്പ്, സൈത്തൂൻ, മണികണ്ഠൻ മണിയങ്ങാനം, ഗീത ബാലകൃഷ്ണൻ . കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടുനൽകിയ മുഹമ്മദ് സിദ്ദിഖ് റസാഖ് ചടങ്ങിൽ പങ്കെടുത്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ സ്വാഗതവും എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. എം പി അമൂല്യ നന്ദിയും പറഞ്ഞു.

Tags