പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്നിന് വരിനിൽക്കുന്നതിനിടെ രോഗിയുടെ തലയില്‍ ചക്കവീണു
Feb 26, 2026, 10:14 IST
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്നിന് വരിനിൽക്കുന്നതിനിടെ രോഗിയുടെ തലയില്‍ ചക്കവീണു
പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് രോഗിയുടെ തലയില്‍ ചക്കവീണത് . ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണ് ചക്കവീണത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
tRootC1469263">ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്. സംഭവത്തിന് പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
.jpg)


