മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു

Special Health Insurance
Special Health Insurance

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്.

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. ഇന്‍ഷുറന്‍സ് പ്രീമിയം മാസം 500 രൂപയില്‍ നിന്ന് 810 ആയി വര്‍ധിപ്പിച്ചു.

മാസം 310 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു വര്‍ഷം 8237 തുകയും ജിഎസ്ടിയും പ്രീമിയം തുകയായി നല്‍കണം. പ്രീമിയം തുക വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍കാര്‍ക്ക് പ്രീമിയം തുക പെന്‍ഷന്‍ തുകയില്‍ നിന്ന് ഈടാക്കും.

tRootC1469263">

Tags