പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് : ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.
അനസ്‌തേഷ്യ നൽകിയതോടെ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമെന്ന ആരോപണം കുടുംബം ഉന്നയിച്ചിരുന്നു കുടുംബാംഗത്തിൻ്റെ പരാതിയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു
ജൂലൈ അഞ്ചിന് രാവിലെ 9.40 നായിരുന്നു എരമം നടുവിലെകുനി എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു വയസും അഞ്ച് മാസവും പ്രായമുള്ള ദേവാന്‍സ് ഷൗര്യ എന്ന കുട്ടിക്ക് കളിക്കുന്നതിനിടെ വീണ് മുറിവുപറ്റിയത്.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്നും ഇതിന് അനസ്തീഷ്യ നല്‍കണമെന്നും പറഞ്ഞ് ഡോ. അഞ്ജലി പൊതുവാള്‍ അനസ്തീഷ്യ നല്‍കുകയായിരുന്നു.എന്നാല്‍ അനസ്തീഷ്യ നല്‍കിയതില്‍ പിഴവ് സംഭവിച്ച് കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുകയും പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറി.ല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ.രാജീവന്‍ നല്‍കിയ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്
സംഭവത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പയ്യന്നൂരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവജനസംഘടനകൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു.
.jpg)

