പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് ; ഡോക്ടര്‍ക്കെതിരെ കേസ്

Minor girl raped; accused arrested by police

അനസ്തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനസ്തേഷ്യ നല്‍കുന്നതിനിടെ കുഞ്ഞ് ബോധരഹിതനായിരുന്നു.കളിക്കുന്നതിനിടെ വീണായിരുന്നു കുഞ്ഞിന്റെ ചുണ്ടിന് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞിനെ മാതാപിതാക്കള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്ന. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്. അനസ്തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം രംഗത്തെത്തുകയായിരുന്നു. കുഞ്ഞിന് വലിയ അളവില്‍ അനസ്തേഷ്യ നല്‍കിയതായാണ് കുടുംബം പറഞ്ഞത്. ആശുപത്രിക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.

ചികിത്സാ പിഴവെന്ന കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. അനസ്തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതായാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അനസ്തേഷ്യ ഏത് ഡോസില്‍ നല്‍കിയാലും റിസ്‌കുണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

Tags