പാമ്പുകടിയേറ്റ അനോഷിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

cm-pinarayi

 തൃശ്ശൂർ : കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ ഏറ്റെടുത്തു. നിലവിൽ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കടുത്ത ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുറങ്ങിയ കുട്ടികൾ പിന്നീട് അമ്മയോടൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറി കിടക്കുകയായിരുന്നു. തലയിണയ്ക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്.

രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള അസ്വസ്ഥതയാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ പുലർച്ചെ 5.30-ഓടെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വന്നതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. പാമ്പാണ് കടിച്ചത് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയായിരുന്നു.

Tags