ലൈംഗികശേഷി ഉൾപ്പെടെ മെഡിക്കൽ പരിശോധന ; തിരിച്ചു വരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും അന്വേഷണ സംഘത്തോട് രാഹുൽ മാങ്കൂട്ടത്തിൽ

Medical examination including sexual ability; Rahul tells investigation team that he will return and will win even if he stands as an independent

പ​ത്ത​നം​തി​ട്ട: പീ​ഡ​ന പ​രാ​തി​യി​ല്‍ രാ​ഹു​ൽ മാങ്കൂട്ടത്തിലിന്റെ  വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. ലൈം​ഗി​ക​ശേ​ഷി ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ഹു​ലി​ന്‍റെ ര​ക്ത​സാ​മ്പി​ളും ശേ​ഖ​രി​ച്ചു.

താ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്നും സ്വ​ത​ന്ത്ര​നാ​യി നി​ന്നാ​ലും ജ​യി​ക്കു​മെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പ​റ​ഞ്ഞു.രാ​വി​ലെ പാ​ല​ക്കാ​ട്ടു നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​സ​മ്മ​തി​ച്ച​തോ​ടെയാ​ണ് എം​എ​ല്‍​എ താ​ന്‍ പു​റ​ത്തു​വ​രു​മ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഫോ​ണി​ന്‍റെ ലോ​ക്ക് അ​ഴി​ക്കാ​നും വി​സ​മ്മ​തി​ച്ചു.

tRootC1469263">

അ​റ​സ്റ്റ് നി​യ​മ​പ​ര​മ​ല്ലെ​ന്ന പ​ക്ഷ​മാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കു​മു​ള്ള​ത്. നി​ല​വി​ല്‍ കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​ഴി​വാ​ക്കി പോ​ലീ​സ് ജീ​പ്പ് പി​ന്നി​ലേ​ക്ക് എ​ടു​ത്ത് ആ​ശു​പ​ത്രി വാ​തി​ലി​നോ​ടു ചേ​ര്‍​ത്തു​നി​ര്‍​ത്തി.ജീ​പ്പി​ന്‍റെ പു​റ​കി​ലെ വാ​തി​ലി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​നെ ക​യ​റ്റി​യ​ത്. പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും പ്ര​ധാ​ന​വാ​തി​ലി​ന് മു​ന്നി​ല്‍ കൂ​ട്ടം​കൂ​ടി​യ​തോ​ടെ സ്ട്രെ​ക്ച​റി​ലും വീ​ല്‍​ച്ചെ​യ​റി​ലും എ​ത്തി​യ മ​റ്റു രോ​ഗി​ക​ള്‍ ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ടു. ഒ​പി​യി​ല്‍ എ​ത്തി​യ​വ​ര്‍ പോ​ലീ​സ് വ​ല​യ​ത്തി​നു​ള്ളി​ലൂ​ടെ പ​ണി​പ്പെ​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​ട​ന്ന​ത്.

രാ​ഹു​ലു​മാ​യി അ​തി​വേ​ഗം പു​റ​പ്പെ​ട്ട ജീ​പ്പി​നു​പി​ന്നാ​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റേ ഓ​ടി. വെ​ട്ടി​പ്ര​ത്ത് മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. ഉ​ന്തി​ലും ത​ള്ളി​ലും പോ​ലീ​സു​കാ​ര്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു.

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന്യൂഹ്‌മാന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. രാ​ഹു​ലു​മാ​യി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​സ്ഐ​ടി വ​രു​ന്ന വി​വ​രം പു​ല​ര്‍​ച്ചെ മാ​ത്ര​മാ​ണ് ലോ​ക്ക​ല്‍ പോ​ലീ​സ് അ​റി​ഞ്ഞ​ത്. 
 

Tags