കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി
Updated: Aug 21, 2026, 09:52 IST
ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു.
തിരുവനന്തപുരം : കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു.
എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്മിഷന്‍ എടുക്കേണ്ട ആറു ദിവസത്തിൽ ബാങ്ക് പ്രവര്‍ത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയത്.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട വിദ്യാർത്ഥികൾക്കാണ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടിയിരുന്നത്. ചെല്ലാൻ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഇവർ അറിയിച്ചിരുന്നു.
.jpg)

