മീഡിയവൺ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോട് കൂടിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: മീഡിയവൺ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോട് കൂടിയുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പി.ജി ഡിപ്ലോമ - കൺവേർജൻസ് ജേണലിസം, ഫിലിം മേക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
tRootC1469263">എഴുത്തു പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മികവിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരാവുക. തിരഞ്ഞെടുക്കപ്പെടുന്ന ആറ് വിദ്യാർഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് ലഭിക്കുക. ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം. സിനിമ മേഖലയിലും പരസ്യകലയിലും വിഡിയോ പ്രൊഡക്ഷനിലും സമഗ്ര പരിശീലനം നൽകുന്ന ഒരു വർഷത്തെ കോഴ്സാണ് ഫിലിം മേക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ. സംവിധാനം, തിരക്കഥാരചന, ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങി സിനിമാ നിർമാണത്തിന്റെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ പരിശീലനത്തിന് മികച്ച അധ്യാപകർ നേതൃത്വം നൽകും.

അച്ചടി, ദൃശ്യ മാധ്യമ, നവമാധ്യമ പ്രവർത്തനത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനമാണ് ഒരുവർഷത്തെ കൺവേർജൻസ് ജേണലിസം കോഴ്സിൽ നൽകപ്പെടുക. റിപ്പോർട്ടിങ്, ഫോട്ടോ ജേണലിസം, ന്യൂസ് ആങ്കറിങ്, വിഡിയോ ക്യാമറ, വിഡിയോ എഡിറ്റിങ്, മൊബൈൽ ജേണലിസം, ഓൺലൈൻ-ഡിജിറ്റൽ ജേണലിസം എന്നിവയിൽ സമഗ്രമായ പരിശീലനം നൽകും. സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക. വിവരങ്ങൾക്ക് േഫാൺ: 8943347460, 8943347400,0495-2359455.ഇമെയിൽ:academy@mediaonetv.in