പരാതി നൽകിയ യുവതിയെയും മാധ്യമങ്ങളെയും അസഭ്യം പറഞ്ഞ് ഷിയാസ് കരീം, പീഢന വിവാദത്തിന് ചൂടുപിടിക്കുന്നു

kareem

കണ്ണൂർ: യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ചലച്ചിത്ര - സീരിയൽ നടൻ ഷിയാസ് കരീം പരാതി നൽകിയ യുവതിയെയും വാർത്ത നൽകിയ മാധ്യമങ്ങളെയും ഫെയ്സ്ബുക്കിൽ അസഭ്യം പറഞ്ഞു കൊണ്ടു രംഗത്തെത്തി.പീഡന പരാതി നല്‍കിയ യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന പ്രതികരണവുമായി ഷിയാസ് കരീം രംഗത്തുവന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടു ക്ക്. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് വഴി ഷിയാസിന്റെ പ്രതികരണം. മാധ്യമങ്ങള്‍ക്കെതിരെയും മോശമായി പ്രതികരിച്ച ഷിയാസ് താന്‍ ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ ശേഷം മറുപടി നല്‍കുമെന്നും പറഞ്ഞു.

ഷിയാസിനെതിരായ പീഡന പരാതിയില്‍ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകള്‍ ശേഖരിക്കും. ദുബായിയിലാണ് ഷിയാസ് കരീം ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും പൊലിസ് തുടങ്ങിയിട്ടുണ്ട്.

dance

Tags