കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ റെയ്ഡ് ലക്ഷങ്ങളുടെ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

Youth arrested with MDMA worth lakhs in raid at Kanhangad lodge

 കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയിൽ താമസിച്ച് മാരക ലഹരി മരുന്നായ എംഡിഎം എ വില്പന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടി. കാസർകോട് കൊളത്തൂർ മഞ്ഞ നടുക്കം സ്വദേശി കെ. അബ്ദുൾ ഷെരീഫിനെ (30) യാണ്എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർസി. സന്തോഷും സംഘവും അറസ്റ്റു ചെയ്തത്.

tRootC1469263">

പെരിയ തന്നോട്ട് കലാം നഗറിലെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് ഇന്ന് പുലർച്ചെ 3.30 മണിയോടെ 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടിയത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് പി , അതുൽ ടി വി , ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags