സിന്തറ്റിക് മയക്കുമരുന്നുമായ എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ എം.ഡി.എം.എയുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. ഒല്ലൂര്‍ സ്വാതിനഗര്‍ തണ്ടാശേരി വിപിന്‍ എന്ന ചെഗു (35) വിനെയാണ് കൊടുങ്ങല്ലൂര്‍ കാവില്‍ കടവ് സെന്റ് ആന്റണീസ് പള്ളിയുടെ മുന്‍വശത്ത് നിന്നും 8.9 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്.
തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് ജോസ്, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബൈജു, എസ്.ഐമാരായ ഹരോള്‍ഡ് ജോര്‍ജ്, സുനില്‍, കശ്യപന്‍, സെബി, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐ. സി.ആര്‍. പ്രദീപ്, സീനിയര്‍ സി.പി.ഒമാരായ ലിജു ഇയ്യാനി, സി.പി.ഒമാരായ മാനുവല്‍, നിഷാന്ത്, സുനില്‍, ഫൈസല്‍, ജമേഴ്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പിടിയിലായ പ്രതി ഒരു വര്‍ഷത്തോളമായി ലഹരി വില്പന നടത്തി വരുന്നു. ബാംഗ്ലൂര്‍നിന്നും കാരിയര്‍ വഴി എത്തിക്കുന്ന എം.ഡി.എം.എ. ആവശ്യാനുസരണം ഏജന്റുമാര്‍ മുഖേനയാണ് പ്രതി മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്നത്. തൃശൂര്‍ റൂറല്‍ എസ്.പിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ബാംഗളൂര്‍നിന്നാണ് എം.ഡി.എം.എ. കൊണ്ടുവരുന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്പന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞു.