ആംബുലൻസിലും എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍

m

ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.

തൃശൂർ: മണ്ണുത്തിയില്‍ ആംബുലൻസില്‍ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിലാണ് സംഭവം.ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.

തൃശൂർ കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags