എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kozhikode native arrested with MDMA and cannabis
Kozhikode native arrested with MDMA and cannabis

തൊണ്ടർനാട് : കൊമേഴ്ഷ്യൽ ക്വാന്റിറ്റി എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കുറ്റ്യാടി, പാലേരി, കോലായിപ്പൊയിൽ വീട്ടിൽ അഞ്ചൽ റോഷൻ (32)നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്.  ശനിയാഴ്ച ഉച്ചയോടെ കുറ്റ്യാടി ഭാഗത്തു നിന്നും കെ എൽ 56 എൽ 6271 നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ചു വരികയായിരുന്ന ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ  ഇയാളുടെ ഷോൾഡർ ബാഗിൽ നിന്നും 13. 86 ഗ്രാം എംഡിഎം എ യും 1.1 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. 

tRootC1469263">

ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ എസ് അഷ്‌റഫിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ. പി അബ്ദുൾ അസീസ്, ഇ പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഇ. എ യൂനസ്, സി.പി.ഓ മാരായ പി.ആർ സുധീഷ്, വിമൽജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags