കണ്ണൂർ വനിതാ ജയിലിലിലെ രണ്ട് തടവുകാരിൽ നിന്നും എംഡിഎംഎ പിടികൂടി
Oct 13, 2026, 08:55 IST
കണ്ണൂർ:പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്ക് മരുന്ന് പിടികൂടി. രണ്ട് വനിതാ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി.വടകര കൊട്ടകടവ് സ്വദേശി റോഷ്‌നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി കെ റുബൈദ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു .
0.30 ഗ്രാം എംഡിഎംഎയാണ് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് തടവുകാരിൽ നിന്ന് പിടികൂടിയത് വനിതാ ജയിൽ സൂപ്രണ്ട് ഇൻചാർജ് സ്‌മിത പറമ്പൻ്റെ നേതൃത്വത്തിൽ സെല്ലിൽ നടന്ന പരിശോധയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്..
.jpg)


