എറണാകുളത്ത് നാലുഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായി ഐടി ജീവനക്കാർ പിടിയിൽ

IT employees arrested with four grams of MDMA and 30 LSD stamps in Ernakulam
IT employees arrested with four grams of MDMA and 30 LSD stamps in Ernakulam

കൊച്ചി: എറണാകുളത്ത് ലഹരിമരുന്നുമായി ഐടി ജീവനക്കാർ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരാണ് പിടിയിലായത്. നാലുഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ട്രീറ്റിലെ ഒരു ലോഡ്ജിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെനിന്നാണ് പിടികൂടുന്നത്. പ്രതികൾ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

tRootC1469263">

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് സൂചന. ഇവർക്ക് ലഹരിമരുന്നുകൾ ലഭിച്ചതെവിടെ നിന്നാണ്, ആർക്ക് കൈമാറാനാണ് ഇത് എത്തിച്ചത് തുടങ്ങിയവ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തത വരുകയുള്ളൂ.

Tags