അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ എംഡിഎംഎ കേസ് ; നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം
60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്.
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ എംഡിഎംഎ കേസില്‍ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ അഞ്ചില്‍ നാല് പേര്‍ക്കും ഇതോടെ ജാമ്യം ലഭിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ഓപ്പറേഷന്‍ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്.
പേരാമ്പ്ര ബി ആര്‍സിയിലെ അധ്യാപികയായിരുന്ന നീഷ്മയുടെ അക്കൌണ്ടിലേക്കായിരുന്നു ലഹരി ഇടപാടിന്റെ പണം അയച്ച് നല്‍കിയിരുന്നത്. മയക്കുമരുന്ന് വേണ്ടവരില്‍ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തില്‍ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.
.jpg)

